Home
					 ബാഖിയാത്ത്				
			
								
					ജാമിഅഃ അൽ ബാഖിയാത്തു സ്വാലിഹാത്ത് . വെല്ലൂർ
തെന്നിന്ത്യയുടെ  ഹൃദയഭാഗത്ത് ഉദയം ചെയ്യുകയും ലോകത്തിലെ വിവിധ ദേശങ്ങളിലേക്ക് കാലഭേദങ്ങൾ ബാധിക്കാതെ വൈജ്ഞാനിക കിരണങ്ങൾ പ്രസരണം ചെയ്ത് സത്യവിശ്വാസത്തിന്റെ സാംസ്കാരിക ചൈതന്യം തനിമ ചോരാതെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അനുഗ്രഹീത കലാലയം ആണ് ജാമിഅ അൽ ബാഖിയാത്ത്  സ്വാലിഹാത്ത് വേലൂർ , എഡി 19 ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ സമാരംഭം കുറിക്കപ്പെട്ട്  ഒന്നര നൂറ്റാണ്ട് കാലം പിന്നിടുമ്പോൾ വിജ്ഞാന സേവന രംഗത്ത് ഇന്നും സജീവമാണ് ഈ മഹദ്  സ്ഥാപനം, സാമ്പ്രദായിക ഘടനകളിൽ നിന്ന് വ്യത്യസ്തമായി നവീനമായ ശൈലിയിൽ വ്യവസ്ഥാപിതമായ ഒരു കരിക്കുലത്തിനെ കേന്ദ്രീകരിച്ച് ആവിഷ്കൃതമായ ഇന്ത്യയിലെ തന്നെ പ്രഥമ മതവിദ്യാബോധന സംവിധാനം ആയതിനാൽ “ഉമ്മുൽ മദാരിസ്” എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്, പ്രവർത്തന ഭരിതവും  കർമ്മനിരതവുമായ ഒന്നര ശതാബ്ദങ്ങൾ വിദ്യാന്വേഷണ  തല്പരരായി പ്രവഹിക്കുന്ന പരസഹസ്രങ്ങൾക്ക് മാർഗ്ഗദർശനമേകി ദീപ ഗോപുരമായി ഉയർന്നു നിൽക്കുകയാണ് ഈ മഹനീയ ജ്ഞാന കേന്ദ്രം. 
തലമുറകളിലേക്ക് ജ്ഞാന സുഗന്ധം പരിലസിപ്പിച്ച  ബാഖിയാത്തിന്റെ  ജീവവായുവും ആത്മ ചൈതന്യവും അതിന്റെ ബീജാവാപകനായ അഅലാ ഹസ്രത്ത്  ശംസുൽ ഉലമ ശൈഖുൽ മഷാഇഖ് അബ്ദുൽ വഹാബ് ഹസ്രത്ത് (ന:മ) ആണ്  .
പ്രഖ്യാത വിജ്ഞന്മാരും പ്രകാശദീപങ്ങളുമായിരുന്നു മഹാനവർകളുടെ പൂർവ്വസൂരികൾ.
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും വിജ്ഞാനങ്ങൾ നേടിയ അശ്ശൈഖ്  മൗലവി ആത്തൂർ അബ്ദുൽ ഖാദർ സാഹിബിന്റെയും(ന:മ) സയ്യിദ് റുഖ്നുദീൻ (പ്രസിദ്ധ സൂഫിവര്യനും വലിയുമായ ഖുതുബേ  വേലൂർ(ന:മ)ന്റെ  പിതാവ്) ന്റെ ഖലീഫയായിരുന്ന മുഹമ്മദ് അമീൻ സാഹിബിന്റെ പുത്രി ഫാത്തിമ എന്നവരുടെയും മകനായി ഹിജ്റാബ്ദം 1247 ജുമാദുൽ ഊല ഒന്നിനാണ് മഹാനവർകളുടെ ജനനം. 
മൗലാനാ ഹക്കീം സൈനുൽ ആബിദീൻ ഹസ്രത്ത് (റ) , മൗലാനാ ഗുലാം ഖാദിർ മദ്രാസി ഹസ്രത്ത് (റ), മൗലാനാ റഹ്മത്തുല്ലാഹിൽ കീറാനവി (റ),മൗലാനാ സയ്യിദ് ഹുസൈൻ ഹസ്രത്ത് പെഷാവരി (റ), അശൈഖ് അഹമ്മദ്  സൈനി ദഹലാൻ (റ),ഖുതുബേ വേലൂർ ശാഹ്  അബ്ദുല്ലത്തീഫ് ഹസ്രത്ത് (റ)  തുടങ്ങി പ്രഗൽഭരായ മഹാഗുരുക്കന്മാരിൽ നിന്ന് ജ്ഞാന പാനം ചെയ്ത മഹാനവർകൾ സുദീർഘമായ അനവധി യാത്രകൾ ഇതിനായി നടത്തിയിരുന്നു , ജന്മ ദേശത്തിന്  പുറമേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും പരിശുദ്ധ ഹറമിലും അവിടുന്ന് വിദ്യാർത്ഥി ജീവിതം നയിച്ചു , നാട്ടിലേക്ക് തിരിച്ചെത്തിയ ഹസ്രത്ത് സാധാരണ ഏതൊരു പണ്ഡിതനെയും പോലെ ദീനീ പ്രചരണവും ഉൽബോധനങ്ങളുമായി മുന്നോട്ടുപോകവേ നിരവധി പ്രചോദനങ്ങളുടെ ഫലമായിട്ടാണ്ദീനീ സ്ഥാപനം എന്ന സദുദ്യമത്തിന് മുന്നിട്ടിറങ്ങുന്നത്,  ആത്മീയാചാരന്മാർ  ഹസ്രത്തിനോടും മാതാപിതാക്കളോടും ചെയ്ത ആശീർവാദങ്ങളും പ്രവചനങ്ങളും ഹസ്രത്ത് അവർകൾ ദർശിച്ച സ്വപ്നങ്ങൾ, ഗുരു മഹത്തുക്കളുടെ നിർദ്ദേശങ്ങൾ, ബിദ്അത്തിലും അനാചാരങ്ങളിലും ശരി തെറ്റുകൾ വിവച്ചേതിച്ചറിയാൻ കഴിയാതെ മുഴുകി പോയിരുന്ന ജന ങ്ങളുടെ  ജീവിത സാഹചര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവയൊക്കെ സ്ഥാപന സംസ്ഥാപ നത്തിന് ഹേതുകമായി തീർന്നിട്ടുണ്ട് .  ഹിജറാബ്ദം 1273  [ എഡി 1856 ]  ലായിരുന്നു പൂർവ്വകാല അടരുകൾ പരതുമ്പോൾ ചരിത്രത്തിലെ വഴിത്തിരിവെന്ന്  നിസ്സംശയം അഭിമാനിക്കാവുന്ന ആ നവയുഗ പിറവി. അഅലാ ഹസ്രത്തിന്റെ  വീടിന്റെ വിശാല വരാന്തയിലാണ് സ്വപ്ന ദർശനം ഉണ്ടായ സ്വർഗ്ഗീയ ആരാമത്തിന് സമാരംഭം ഉണ്ടായത്, ഹിജ്രി 1286 ൽ   മസ്ജിദിന് സമീപത്തേക്ക് ആ മതപാഠശാല പുനർ വിന്യസിക്കപ്പെട്ടു, വിദ്യാർത്ഥികളുടെ എണ്ണപ്പെരുപ്പവും സൗകര്യങ്ങളുടെ പര്യാപ്തി ഇല്ലായ്മയും മൂലം വിപുലമായ ഒരു സംവിധാനത്തിന്റെ ആവശ്യകതക്കുള്ള സമ്മർദ്ദം ഏറി വന്നു. അതിന്റെ ഫലമായി ആറു വർഷങ്ങൾക്ക് ശേഷം ഹിജ്രി 1292 ൽ മസ്ജിദിന് സമീപം ചതുരാകൃതിയിൽ നിർമ്മിതമായ മനോഹര സൗദത്തിലേക്ക് ജാമിയയുടെ പ്രവർത്തനങ്ങൾ സംവിധാനിക്കപ്പെട്ടു .
 ബാഖിയാത്തിന്റെ പ്രാരംഭം മുതൽ 1919 ജനുവരി 25 (ഹിജ്റാബ്ദം 1337 റബീഉൽ 22) ന്     ഇഹലോകവാസം വെടിയുന്നതുവരെയുള്ള സുദീർഘമായ 62 വർഷങ്ങൾ മഹാനുഭാവന്റെ  അനുഗ്രഹീത നേതൃത്വത്തിലാണ് സ്ഥാപനം മുന്നോട്ട് ചരിച്ചത്.  ബാഖിയാത്തിന്റെ പ്രവർത്തനങ്ങ ൾക്ക് ദിശാബോധം നൽകുന്നതിൽ ഈ നേതൃത്വം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.   പിൽ കാലങ്ങളിൽ ഹസ്രത്ത് അവർകളുടെ ശിഷ്യന്മാരും അവരുടെ പിൻഗാമികളുമായ  പ്രഗത്മതികളും മഹാജ്ഞാനികളും ജാമിയയുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും സ്തുത്യർഹവും മാതൃകാപരവും ആയി ഇന്നും അത് തുടർന്ന് വരുകയും ചെയ്യുന്നു. 
						
											









അബ്ദുൽ ഹമീദ് ഫാസിൽ ബാഖവി
പ്രിൻസിപ്പൽ
സന്ദേശം
മാനവരാശിയുടെ പുരോഗമനത്തിനും സാംസ്കാരിക ഉന്നതിക്കും അത്യാവശ്യമായ ഒന്നാണ് അറിവ്,  വിശുദ്ധ ദീനുൽ ഇസ്ലാമിൽവിജ്ഞാനത്തിന് ഒരുപാട്  പവിത്രതയും ആധികാരിക സ്ഥാനവും നൽകുന്നുണ്ട് പ്രവാചകന്റെ കാലത്ത് തന്നെ അറിവിന് ധന്യമായ സ്ഥാനം നൽകിയിരുന്നു, ഈ ധന്യതയിൽ നിന്നാണ് അഹ്ലുസുഫ്ഫയെ പോലെയുള്ള വിദ്യാസമ്പന്നർ ഉത്ഭൂതരായത്,  പ്രവാചക കാലഘട്ടത്തിനുശേഷം അവിടുത്തെ നക്ഷത്ര തുല്യരായ പുണ്യ സ്വഹാബി വര്യന്മാർ വിജ്ഞാനത്തിന്റെ മഹാത്മ്യം കാത്തുസൂക്ഷിക്കാനും മറ്റുള്ളവരിലേക്ക് പകർത്താനും ബദ്ധശ്രദ്ധരായി, അവരിൽ നിന്നും നേരിട്ട് അറിവ് പഠിക്കാൻ ഭാഗ്യം ലഭിച്ച താബിഉകളും അവർക്ക് ശേഷം വന്നവരും വിജ്ഞാനത്തിന്റെ ശരറാന്തലേന്തി ലോകത്തിന് നേരറിവിന്റെ വെളിച്ചം കാട്ടിക്കൊടുത്തു,  വിജ്ഞാനത്തിനു വേണ്ടി  ത്യാഗനിർഭരമായ ജീവിതം നയിച്ചവരാണ് നമ്മുടെ മുൻഗാമികൾ, അതിനു വേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനും അവർ തയ്യാറായിരുന്നു,  കാലത്തിന്റെ വളർച്ചക്കൊപ്പം വിജ്ഞാനത്തിന്റെ അനാവരണവും വ്യവസ്ഥാപിതമാകണമെന്ന് ചിന്തകളും ഉയർന്നു തുടങ്ങി,  അത്തരം യുക്തികളിൽ നിന്നാണ് പള്ളിദർസുകളും അറബിക് കോളേജുകളും തുടങ്ങി ദീനി വിജ്ഞാന കേന്ദ്രങ്ങളുടെ ഉത്ഭവം , അത്തരണത്തിൽ വിചാര്യ  ധന്യവും ധർമ്മ ചിന്തയുമുള്ള ഒരു ഉത്തമ സമുദായ സൃഷ്ടിക്കും ദീനി സേവനത്തിനും വേണ്ടി അക്ഷര ജ്ഞാനത്തിന്റെ കൈവഴികളിലൂടെ വിജ്ഞാനത്തിന്റെ ആഴക്കടലിലേക്ക് യാത്ര ചെയ്ത ആത്മീയ വിഹായുസ്സിലെ   സൂര്യതേജസ് ശംസുൽ ഉലമാ ശാഹ്  അബ്ദുൽ വഹാബ് അൽ ഖാദിരി (റ) എന്ന തേജസ്വിയായ മഹാമനീഷിയുടെ ജീവിത സാക്ഷാത്കാരമാണ് ബാഖിയാത്ത് സ്വാലിഹാത്ത് എന്ന ഈ മഹത്തായ സ്ഥാപനം,  ഇൽമിന്റെ ദിവ്യ ചൈതന്യത്താൽ വലയം ചെയ്തു നിൽക്കുന്നു എന്നതും  ബാനി ബാഖിയാത്ത് തീർത്ത തേജോ പാളികൾ വിഹായുസ്സിൽ വിഹരിക്കുന്ന താരകങ്ങളായി പ്രകാശ ധാര ഉതിർക്കുന്നു എന്നതും  ബാഖിയാത്തിന്റെ   ഉന്നതമായ വളർച്ചയ്ക്ക് ഹേതുവാണ് .
						
											 
															നമ്മുടെ മറ്റ് സ്ഥാപനങ്ങൾ
 
                                    
                                            അൻവാറുൽ ബാഖിയാത്ത് . കലാസ് പീത് വേലൂർ                                        
                                                                    
                                            അൻവാറുൽ ബാഖിയാത്ത് . കലാസ് പീത് വേലൂർ                                        
                                                                            
                                            വെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ശാഖാ സ്ഥാപനങ്ങളിലൊന്നാണിത്, അവിടെ അമ്പതോളം വിദ്യാർത്ഥികൾ താമസിച്ച് ഹിഫ്ളുൽ ഖുർആൻ പഠിക്കുന്നു. വിദ്യാർത്ഥികളുടെ ഭക്ഷണവും താമസവും ഞങ്ങൾ തന്നെയാണ് വഹിക്കുന്നത് .
                                        
                                                                     
                                    
                                            സിറാജുൽ ബാഖിയാത്ത് , റൗനഖ് നഗർ ആന്ത്ര പ്രദേശ്                                        
                                                                    
                                            സിറാജുൽ ബാഖിയാത്ത് , റൗനഖ് നഗർ ആന്ത്ര പ്രദേശ്                                        
                                                                            
                                            എൺപതോളം വിദ്യാർത്ഥികൾ താമസിച്ച് ഹിഫ്ളുൽ ഖുർആൻ പഠിക്കുന്ന ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ശാഖാ സ്ഥാപനങ്ങളിലൊന്നാണിത്. വിദ്യാർത്ഥികളുടെ ഭക്ഷണവും താമസവും ഞങ്ങൾ തന്നെയാണ് വഹിക്കുന്നത്.
                                        
                                                                    