കോഴ്സുകൾ

10 വർഷം നീണ്ടുനിൽക്കുന്ന കോഴ്സ് ആണ് നമ്മുടെ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ കോഴ്സ്,  അതിൽ ആദ്യ ഒരു വർഷം ഫാരിസി ഉറുദു ഭാഷകളിൽ ഉള്ള കിതാബുകൾ പഠിപ്പിക്കപ്പെടുന്നു , തുടർന്ന് ഏഴ് വർഷത്തെ സെക്കൻഡറി വിദ്യാഭ്യാസം നൽകപ്പെടുന്നതിലൂടെ ആലിം കോഴ്സ് പൂർത്തിയാക്കി ആരും ബാഖവി എന്ന ബിരുദം നേടാൻ സാധിക്കുന്നു , അതിനുശേഷം ഉന്നത പഠനത്തിനായി രണ്ടു വർഷത്തെ കോഴ്സ് ഫാളിൽ കോഴ്സ് എന്ന പേരിൽ തയ്യാറാക്കപ്പെട്ടിരിക്കുന്നു, ഇത് പൂർത്തിയാക്കുന്നവർക്ക് ഫാസിൽ ബാഖവി എന്ന ബിരുദം നൽകപ്പെടുന്നു.   

രണ്ടു വർഷത്തെ ഉന്നത പഠന കോഴ്സ് ആണിത് ,  സിഹാഹുസ്സിത്തക്ക് പുറമെ മുവത്വ ഇമാം മാലിക് , ശർഹു മആ നിൽ ആസാർ പോലെയുള്ള ഹദീസ് ഗ്രന്ഥങ്ങളും മുസല്ലം സുബൂത് പോലെയുള്ള ഉസൂലുൽ ഫിഖ്ഹ് ഗ്രന്ധങ്ങളും മഅ്ഖൂലാത്തിന്റെയും അഖീദയുടെയും ഗ്രന്ഥങ്ങളും ഇതിൽ പഠിപ്പിക്കപ്പെടുന്നു. ഇത് പൂർത്തിയാക്കുന്നവർക്ക് ഫാസിൽ ബാഖവി എന്ന് സനദ് നൽകപ്പെടുന്നു , ഈ സ്ഥാപനത്തിലെ സിലബസ് പ്രകാരം ഏഴു വർഷത്തെ കോഴ്സ് മുഴുവനായി പൂർത്തിയാക്കിയവർക്കാണ് ഇതിൽ പ്രവേശനം നൽകപ്പെടുക. പ്രവേശന പരീക്ഷയിലെ മാർക്കടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നൽകപ്പെടുകയുള്ളൂ 

ഒരു വർഷത്തെ കോഴ്സ് ആണിത് , തഫ്സീർ, ഹദീസ് , ഫിഖ്ഹ് ,  ഉസൂലുൽ ഫിഖ്ഹ് തുടങ്ങി അടിസ്ഥാനപരവും ശാഖാപരവുമായ നിരവധി ഗ്രന്ഥങ്ങൾ ഇതിൽ  പഠിപ്പിക്കപ്പെടുന്നു,  സ്ഥാപനത്തിന്റെ സിലബസ് പ്രകാരം ആറു വർഷത്തെ ഗ്രന്ഥങ്ങൾ മുഴുവനായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇതിൽ അഡ്മിഷൻ നൽകപ്പെടുന്നത്,  മറ്റ് സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കി വരുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത കിതാബുകളിൽ പ്രവേശന പരീക്ഷ എഴുതി മാർക്ക് അടിസ്ഥാനത്തിൽ  പ്രവേശനം നൽകപ്പെടുന്നതാണ് .

ഒരു വർഷത്തെ കോഴ്സ് ആണിത് , ഷാഫി ഹനഫി മദ്ഹബുകളിൽ  ഗ്രന്ഥങ്ങൾ പഠിപ്പിക്കപ്പെടുക വഴി  ഇരു മദ്ഹബുകളിലും ഫത്വ നൽകാൻ പ്രാപ്തരായ ആലിമീങ്ങളെ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം,  തുഹ്ഫത്തുൽ മുഖദാജ് ഹിദായത്താർ തുടങ്ങിയ തുഹ്ഫത്തുൽ മുഹ്താജ് , ദുർറുൽ മുഖ്താർ , ഹിദായ തുടങ്ങിയ കിതാബുകൾ പഠിപ്പിക്കപ്പെടുന്നതോടൊപ്പം ഫത്തുവയ്യിൽ പ്രത്യേകമായ പരിശീലനം നൽകപ്പെടുന്നു, ഈ സ്ഥാപനത്തിലെ ഫാസിൽ അല്ലെങ്കിൽ ആലിം കോഴ്സുകൾ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മാത്രമേ ഇതിൽ പ്രവേശനം നൽകപ്പെടുകയുള്ളൂ

വിശുദ്ധ ഖുർആനിനെ ആഴത്തിൽ മനസ്സിലാക്കാനും  പാരായണ നിയമങ്ങൾ പൂർണമായി പാലിച്ച് തജ്‌വീദോടു കൂടെ ഖുർആനിന്റെ ശൈലികളെ മനസ്സിലാക്കാനും പ്രാപ്തരാകുന്ന വിദ്യാർത്ഥി സമൂഹത്തെ ഉണ്ടാക്കിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം, ഈ സ്ഥാപനത്തിൽ നിന്ന് സനദ് വാങ്ങിയവർക്കും മറ്റു സ്ഥാപനങ്ങളിൽ നിന്ന് സനദ് വാങ്ങിയവർക്കും ഇതിൽ പ്രവേശനം നൽകപ്പെടും, ഏഴുവർഷം ഓതി പൂർത്തിയാക്കി ആലിം സനദ് വാങ്ങിയിരിക്കണം എന്നുള്ളത് മാത്രമാണ് ഇതിൽ നിബന്ധന, പ്രവേശനം പരീക്ഷ നടത്തപ്പെട്ടതിന് ശേഷമായിരിക്കും .