നിയമങ്ങളും ചട്ടങ്ങളും
താഴെപ്പറയുന്ന മുഴുവൻ നിയമ നിർദ്ദേശങ്ങളും അംഗീകരിക്കൽ എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമാണ്. ഇതു വായിച്ച് അംഗീകരിച്ചതിനുശേഷം മാത്രമേ അപേക്ഷ ഫോറത്തിൽ ഒപ്പുവെക്കാൻ പാടുള്ളൂ .നിയമവിരുദ്ധമായി വല്ലതും പ്രവർത്തിച്ചാൽ അവരെ പുറത്താക്കാനുള്ള അവകാശം പ്രിൻസിപ്പലിന് ഉണ്ടായിരിക്കും.
- അഞ്ചു വഖുത് നിസ്കാരവും തക്ബീറതുൽ ഇഹ്റാമോട് കൂടെ തന്നെ ജമാഅത്തായി നിർവ്വഹിക്കൽ നിർബന്ധമാണു്. ഒന്നോ രണ്ടോ തവണ ജമാഅത്ത് ഒഴിവാക്കിയാൽ പ്രത്യേകം ഉണർത്തുന്നതും വീണ്ടും അത് തന്നെ ആവർത്തിച്ചാൽ സ്ഥാപനത്തിൽനിന്നും പുറത്താക്കപ്പെടുന്നതുമാണു്.
ഓരോ വിദ്യാർത്ഥിയും സുബുഹ് നിസ്കാരാന ന്തരം തജ് വീദോട് കൂടി ഒരു ജുസ്ഉ ഖുർആൻ പാരായണം ചെയ്യണം. ഇതിനും ഒരു ഉസ്താദിന്റെ മേൽനോട്ടം ഉണ്ടായിരിക്കും.
പുതിയ അധ്യയന വർഷത്തെ ക്ളാസുകൾക്കു വേണ്ടി പുതിയ വിദ്യാർത്ഥികൾ ശവ്വാൽ 11-നു മുമ്പും പഴയ വിദ്യാർത്ഥികൾ 16 നു മുമ്പും കോളേജിൽ ഹാജരാവേണ്ടതാണു്. നിശ്ചിത തീയ തിക്കും വല്ല വ്യത്യാസവും വരുത്തുകയാണെങ്കിൽ (പ്രിൻസിപ്പാലിന്റെ അറിയിപ്പുണ്ടായിരിക്കുന്നതാണ്.
- ശാഫിയാവട്ടെ ഹനഫിയാവട്ടെ ഇസ്ലാമിന്റെ അട യാളമായ താടി വളർത്തുകയും മീശ വെട്ടുകയും ചെയ്യേണ്ടതാണു്. താടി ഒരു പിടിയിൽ കുറയരുത്. നിർബന്ധമായും മാസാന്തം തലമുടി വെട്ടേണ്ടതാണ്.
- വഴക്കും വക്കാണവും ഉണ്ടാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതും, വല്ലവരിൽനി ന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പ്രിൻസിപ്പലിനെയോ മറ്റ് ഹസ്രത്ത്മാരെയോ വിവരമറിയി ക്കേണ്ടതും സ്വയം പ്രതികരിക്കുന്നതിൽ നിന്നും പിന്തിരിയേണ്ടതുമാണ് .
- നിർബന്ധമായും എല്ലാ വിദ്യാർത്ഥികളും ഇശാ മഗരിബിന്റെ ഇടയിലും, ഇശാ നിസ്കാരശേഷം 10.30 വരെയും കോളേജ് ദർസ് ഹാളിലിരുന്നു പാഠങ്ങൾ പഠിക്കേണ്ടതാണു്. ഇതിന്റെ മേൽനോട്ടം ഒരു ഉസ്താദിന്നായിരിക്കും. കൂടാതെ ഹാജർ എടുക്കുന്നതുമാണ്.
- വിദ്യാർത്ഥികൾ അവരവരുടെ മുഴുവൻ ക്ളാസു കളിലും കൃത്യമായും പങ്കെ . കൂടുതൽ ഹാജർ നഷ്ടപ്പെടുന്നവർക്കു പ ത്യേക ശിക്ഷ നൽകാനും ആവശ്യമെന്നും തോന്നി യാൽ പുറത്താക്കാനുമുളള അധികാരം പ്രിൻസിപ്പാ ലിനുണ്ടായിരിക്കും.
- പ്രവർത്തന ദിവസത്തിന്റെ മൊത്തം 90% ക്ളാസ്സു കളിൽ പങ്കെടുത്താൽ മാത്രമെ ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ.
- രോഗബാധിതരാകുന്ന വിദ്യാർത്ഥികൾ പ്രസ്തുത വിവരം പാഠത്തിനു മുമ്പുതന്നെ നേരിട്ടോ, മറ്റ് വിദ്യാർത്ഥികൾ മുഖേനയോ ക്ലാസ് അധ്യാപകനെ അറിയിക്കേണ്ടതാണു്. അല്ലാത്തപക്ഷം ഹാജർ നഷ്ടപ്പെടും.
- ബാഖിയാത്ത് മസ്ജിദിൽ നിന്നും അസർ നിസ്കാരം കഴിഞ്ഞും പുറത്ത് പോകാവുന്നതും നിർബന്ധമായും മഗരിബ് നമസ്കാരത്തിന് പളളിയിൽ തിരിച്ചെത്തേണ്ടതുമാണു്.
- പുകവലി, ലഹരി ഉപയോഗം, തുടങ്ങിയവ നിർബന്ധമായും വെടിയേണ്ടതാണ് റൂമിൽ നിന്നോ കോളേജ് കോമ്പൗണ്ടിൽനിന്ന് ഏതെങ്കിലും വിദ്യാർത്ഥി ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നതായി അറിഞ്ഞാൽ അവനെ ഉടനെ തന്നെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നതാണ് .
- യാതൊരു കാരണവശാലും ക്യാമ്പസിനകത്ത് മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്നതല്ല . ഫോൺ ചെയ്യാൻ ആവശ്യമായ സൗകര്യം സ്ഥാപനത്തിൽ നിന്ന് ചെയ്തുകൊടുക്കപ്പെടുന്നതാണ്.
