സിലബസ്
മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഭരണകാലത്ത് ഉത്തർപ്രദേശിലെ ബറാബങ്കി ജില്ലയിലെ സിഹാല എന്ന ഗ്രാമത്തിൽ 1677 മാർച്ച് മാസത്തിൽ ജനിച്ച ഹനഫി പണ്ഡിതനാണ് മുല്ല നിളാമു ദ്ധീൻ സിഹാലവി അൻസാരി (റ), 1748 ൽ തന്റെ 71 മത്തെ വയസ്സിലായിരുന്നു വഫാത്ത്. മുല്ല നിളാമുദ്ധീൻ രൂപപ്പെടുത്തുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറെ സ്വീകാര്യതയും പ്രചാരവും കിട്ടുകയും ചെയ്ത പാഠ്യപദ്ധതിയാണ് ദർസേ നിസാമി എന്ന പേരിൽ ആയത്, ആവശ്യമായ വിജ്ഞാന ശാഖകൾ എല്ലാം പരമാവധി ഉൾക്കൊള്ളിച്ചും അവയുടെ അനുയോജ്യമായ ഗ്രന്ഥ ങ്ങൾ ഉൾപ്പെടുത്തിയും മികച്ച ക്രമീകരണമാണ് ഈ കരിക്കുലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. അടി സ്ഥാന വിജ്ഞാന ശാഖകൾ, അനുബന്ധ വിജ്ഞാന ശാഖകൾ എന്നിങ്ങനെ പാഠ്യ വിഷയങ്ങളെ രണ്ടായി വർഗീകരിച്ചാണ് വിഷയ ശ്രേണീകരണം നടത്തിയിരിക്കുന്നത് , ഇൽമു തഫ്സീർ, ഇൽ മുൽ ഹദീസ്, ഇൽമുൽ ഫിഖ്ഹ് , ഉസൂലുതഫ്‌സീർ , ഉസൂലുൽ ഹദീസ് , ഉസൂലുൽ ഫിഖ്ഹ് എന്നീ 6 വിജ്ഞാന ശാഖകളാണ് അടിസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഹ്‌വ് , സർഫ്, മൻഥ്വിഖ് പോലെയുള്ള വിഷയങ്ങളാണ് അനുബന്ധ വിജ്ഞാനങ്ങളിൽ പരിഗണിച്ചിരിക്കുന്നത്.
സിലബസിൽ പരാമർശിക്കപ്പെട്ട എല്ലാ മേഖലകളിലും അതീവ ശ്രദ്ധയോടെയുള്ള പഠനമാണ് അഅല ഹസ്രത്തിന്റെ കാലം മുതൽ നടന്നുവരുന്നത്, നമ്മുടെ മദ്രസയുടെ തുടക്കം മുതൽ ഇന്നുവരെ ഈ പാഠ്യപദ്ധതിയാണ് തുടർന്ന് വരുന്നത് . പിന്നീട് സിലബസിൽ ചില മാറ്റങ്ങൾ ആവശ്യമായി വന്നപ്പോൾ ദർസെ നിസാമിയുടെ അടിസ്ഥാന ലക്ഷ്യത്തിന് കോട്ടം വരാത്ത രീതിയിൽ ചില കിത്താബുകൾ ചേർത്തും ചിലത് നീക്കം ചെയ്‌തും ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്, ഈ സിലബസിന് കീഴിൽ 7, 9 വർഷത്തേക്കുള്ള ഒരു സമഗ്ര സിലബസ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. 7 വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് ആലിം ബാഖവി സനദും ഒമ്പത് വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് ഫാസിൽ ഭാഖവി സനദും നൽകും. ഹനഫി, ശാഫിഈ മദ്‌ഹബുകളുടെ ഫത്‌വകളെക്കുറിച്ചുള്ള ഒരു തഖസ്സുസ് കോഴ്‌സും ഖിറാത്ത് കലയിൽ വിപുലമായ കോഴ്‌സും പ്രവർത്തിക്കുന്നു.
ഞങ്ങളുടെ പാഠ്യപദ്ധതി വിദ്യാർത്ഥികളെ ആഴത്തിലുള്ള അറിവുള്ളവരും ആത്മ ജ്ഞാനമുള്ളവരും ഇബാദത്തുകളിൽ അഭിനിവേശമുള്ളവരുമാക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ, ഈ പാഠ്യപദ്ധതി മതപരമായ അറിവിനെ അതിന്റെ ഉറവിട ഭാഷയായ അറബിയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാനും എല്ലാ കിത്താബുകളുടെയും ഇബാറത്തുകളെ മനസ്സിലാക്കാനും ഉതകുന്ന രീതിയിൽ അവരെ മാറ്റിയെടുക്കുന്നു .