ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും
- കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള വിദ്യാസമ്പന്നരും ബോധമുള്ളവരുമായ ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വികസിപ്പിക്കുക.
- വിദ്യാർത്ഥികളിൽ അന്തർലനീയമായ കഴിവുകളും ചായ്‌വുകളും താൽപ്പര്യങ്ങളും കണ്ടെത്തി അവരെ വികസിപ്പിക്കുന്നതിനും അവരുടെ ശക്തികൾ തിരിച്ചറിഞ്ഞ് അവരെ പരിപോഷിപ്പിക്കുന്നതിനും അവരുടെ ബലഹീനതകൾ മനസ്സിലാക്കി അത് നികത്തുന്നതിനും ഞങ്ങൾ ശ്രദ്ധിക്കുന്നു.
- ഇസ്‌ലാമിക വിശ്വാസത്തിന്റെ തത്ത്വങ്ങൾ ഉൾക്കൊള്ളുന്നതിലും സാമൂഹിക മൂല്യങ്ങൾ, ധാർമ്മികത, വിശ്വാസ തത്വങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സ്ഥാപനത്തിനകത്തും പുറത്തുമുള്ള പെരുമാറ്റവുമായി അവയെ ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ ആഴത്തിൽ ശ്രദ്ധിക്കുന്നു.
- ഇസ്‌ലാമിന്റെ അടിസ്ഥാന ഭാഷയായ അറബി ഭാഷയിൽ വിദ്യാർത്ഥികൾക്ക് കഴിവ് മെച്ചപ്പെടുത്തതിനോടൊപ്പം എഴുത്തിലും പ്രസംഗത്തിലും വ്യക്തമായ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.
ഈ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും മികച്ച ഇസ്‌ലാമിക സർവകലാശാലയാണ് , വിദ്യാർത്ഥികളെ മത-സാമുദായിക സേവനങ്ങൾക്കായി സജ്ജമാക്കുന്നതിന് ഉയർന്ന നിലവാരമുള്ള പഠന പാഠ്യപദ്ധതികളാണ് നാം തയ്യാറാക്കിയിട്ടുള്ളത് ,. ഞങ്ങളുടെ പാഠ്യ പദ്ധതി വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തോടൊപ്പം അവരുടെ സർഗ്ഗാത്മകത വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിനു പുറമേ ഈ സ്ഥാപനം ഒരു ഉയർന്ന ആത്മീയ നേതൃത്വം കൂടിയാണ്, മഹാന്മാർ നമുക്ക് കൈമാറിയ ആത്മീയ കിരണങ്ങൾ വരും തലമുറയിലേക്ക് കൈമാറുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം, ഒപ്പം ഫലപ്രദവും ക്രിയാത്മകവുമായ വിദ്യാഭ്യാസം ലളിതവും ആധുനികവുമായ രീതിയിൽ നൽകാൻ ഞങ്ങൾ ശ്രമം നടത്തുകയും ചെയ്യുന്നു .
ചിട്ടയായ ഇസ്ലാമിക ജീവിതക്രമങ്ങളിലൂടെ ശരീഅത്ത് മുറുകെപ്പിടിച്ച് ആധ്യാത്മികമായ ജീവിത സാധൂകരണത്തിന് ആത്മീയ മൂല്യമുള്ള പണ്ഡിതരെ വാർത്തെടുക്കുക എന്ന കർത്തവ്യത്തിൽ അധിഷ്ഠിതമായാണ് ഈ സ്ഥാപനം മുന്നേറുന്നത്, വ്യക്തമായ അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിന്റെ ആസയാദർശങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം കാലിക പ്രസക്തിയുള്ള വിജ്ഞാന കലകളെയും മുസ്ലിമീങ്ങളുടെ പൊതു വിദ്യാഭ്യാസ സങ്കൽപ്പനങ്ങൾ ഉണർത്തി വിദ്യാർത്ഥികളെ പ്രബോധനത്തിന് അനുയോജ്യരായ പണ്ഡിതരാക്കി മാറ്റുക എന്ന കർത്തവ്യവും ഇന്നോളം ഈ സ്ഥാപനം വിജയകരമായി തുടർന്നു പോരുന്നു , സൂക്ഷ്മത, സഹനം, ത്യാഗം, ക്ഷമ, കാരുണ്യം , വിനയം ആദിയായവ മുഖമുദ്രയാക്കി ധന്യജീവിതം നയിക്കാൻ ഉതകുന്ന കഴിവുറ്റ യുവ പണ്ഡിതരെ സമൂഹത്തിലേക്ക് സമർപ്പിക്കുക എന്ന സ്ഥാപനത്തിന്റെ ഉദ്ദേശ്യപ്രക്രിയ അണുകിട ചോരാതെ യോഗ്യമായി തുടരുന്നു
പ്രത്യേകതകൾ
മികവുറ്റ പാരമ്പര്യം
തലമുറകളായി കൈമാറ്റം ചെയ്തുവന്ന പാരമ്പര്യം തന്നെയാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, 160 വർഷത്തിലേറെയായി കഴിവുറ്റ നിരവധി പണ്ഡിതന്മാർക്ക് ജന്മം നൽകിക്കൊണ്ടിരിക്കുന്ന ഈ മഹത് സ്ഥാപനം " ഉമ്മുൽ മദാരിസ് " അഥവാ സ്ഥാപനങ്ങളുടെ ഉമ്മ എന്നുള്ള രീതിയിലാണ് അറിയപ്പെടുന്നത്, വ്യവസ്ഥാപിതമായി ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഇസ്ലാമിക സർവ്വകലാശാലയാണ് ഇത് എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്, ഇന്ത്യയിലെ പ്രത്യേകിച്ച് തെന്നിന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും ഒന്നുകിൽ ഈ സ്ഥാപനത്തിന്റെ സന്തതികളോ അല്ലെങ്കിൽ അവരുടെ സന്തതികളോ സ്ഥാപിച്ചിട്ടുള്ളതാണ് എന്നുള്ള കാര്യം തീർച്ചയാണ്.
മികച്ച തർബിയത്ത്
ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നതിന് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു, കൂടാതെ വിദ്യാർത്ഥികളെ അവരുടെ ദൈനംദിന ജീവിതത്തിലും അവരുടെ ഉഖ്‌റവി ജീവിതത്തിലും ആവശ്യമായ തർബിയത്തുകൾ നൽകി അവരെ വളർത്തി ക്കൊണ്ടു വരുന്നു, ലക്ഷ്യ പൂർത്തീകരണ ത്തിന് ആവശ്യ മായ രീതിയിൽ ആത്മീയ നേതൃത്വം നൽകി ഉന്നത മൂല്യബോധമുള്ള പണ്ഡിത സമൂഹത്തിന് ജന്മം നൽകുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം .
ഉയർന്ന അധ്യാപനം
ഞങ്ങളുടെ അധ്യാപന രീതി മികച്ചതും കുറ്റമറ്റതുമാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ 100% ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമി ക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥി കൾക്ക് വിദ്യാഭ്യാസം നൽകാ നും അവരിൽ അന്തർളനീയ മായ കഴിവുകളെ പരിപോ ഷിപ്പിക്കാനും ഞങ്ങളുടെ അധ്യാപകർ അവരുടെ വിലയേറിയ സമയം ത്യജിക്കു ന്നു.അവർ അവരുടെ ബലഹീനതകൾ കണ്ടെത്തുകയും മികച്ച രീതികളിലൂടെ അവയെ മറികടക്കുകയും ചെയ്യുന്നു